സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ

76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം

Jan 26, 2025 - 10:43
Jan 26, 2025 - 10:43
 0  7
സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ

തിരുവനന്തപുരം: 76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. സംസ്ഥാനത്ത് 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തി. കേരളം ഒന്നിനും പിറകിലല്ലെന്ന് ​ഗവർണർ പറഞ്ഞു. 

 കേരളത്തെപ്പറ്റി മുഖ്യമന്ത്രിക്ക് കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല  വികസിത് ഭാരതം മോദിയുടെ ആശയമാണ്. വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow