തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ന് രാവിലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നതിനിടയിലായിരുന്നു സംഭവം.

തിരുവനന്തപുരം: ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥയെ തിങ്കളാഴ്ച ചാക്ക റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ മേഘ (24)യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലായിരുന്നു മേഘ ജോലി ചെയ്തിരുന്നത്.
ഇന്ന് രാവിലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(നിങ്ങൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടെങ്കിലോ, ഏതെങ്കിലും സുഹൃത്തിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലോ അല്ലെങ്കിൽ വൈകാരിക പിന്തുണ ആവശ്യമുണ്ടെങ്കിലോ കേൾക്കാൻ ആരെങ്കിലും എപ്പോഴും ഒപ്പമുണ്ടാകും. സ്നേഹ ഫൗണ്ടേഷൻ - 04424640050, ടെലി മനസ്സ്- 14416 (24x7 ലഭ്യമാണ്) അല്ലെങ്കിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഹെൽപ്പ് ലൈൻ ആയ ഐകോൾ - 02225521111 എന്നീ നമ്പറുകളിൽ ദയവായി ബന്ധപ്പെടുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെ സേവനം ലഭ്യമാകും.)
What's Your Reaction?






