കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസ് ഇനി നവംബർ 15 ന് വീണ്ടും പരിഗണിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
അടച്ചിട്ട കോടതി മുറിയില്‍ ആയിരുന്നു നടപടി ക്രമങ്ങൾ നടന്നത്. എസ്ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിയ്ക്ക് കൈമാറി.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. ദേവസ്വം വിജിലന്‍സ് ഓഫീസറോടും അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതി ആരാഞ്ഞു. കേസിൽ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിയ്ക്ക് സമയം നൽകിയിരിക്കുന്നത്.