വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നു
അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: രണ്ടു പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. അഫാന് പണം കടം തരാൻ തയാറാകാതിരുന്നവരാണ് ഇവർ. തട്ടത്തുമലയില്‍ താമസിക്കുന്ന, അഫാന്റെ ഉമ്മയുടെ ബന്ധുക്കളായ രണ്ട് പേരെയാണ് കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നത്.
പണം നൽകാത്തതിനാൽ അവര്‍ മോശമായി സംസാരിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. എന്നാൽ സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ തളർന്നു പോയി. അതോടെ മറ്റു രണ്ടു പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്നുമാണ് അഫാൻ പറയുന്നത്. മാനസികാരോഗ്യ വിദഗ്ധനോടാണ് അഫാൻ ഇക്കാര്യങ്ങൾ വെളുപ്പെടുത്തിയത്.
അതെ സമയം അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റിയേക്കും.കൊലപാതക കാരണം സാമ്പത്തിക പ്രതിസന്ധി കാരണമാണെന്നും പോലീസ് പറഞ്ഞു.
What's Your Reaction?






