ഫ്രാന്‍സിസ് മാര്‍പാപ്പ 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തിൽ തുടരും

കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ല

Mar 2, 2025 - 11:12
Mar 2, 2025 - 11:12
 0  9
ഫ്രാന്‍സിസ് മാര്‍പാപ്പ 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തിൽ തുടരും

വത്തിക്കാൻ: അസുഖബാധിതനായി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതെ സമയം മാര്‍പാപ്പ 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തിൽ തുടരും. 

ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു. മാത്രമല്ല  പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പോപ്പിന് ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow