ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു; 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Feb 9, 2025 - 16:01
Feb 10, 2025 - 11:13
 0  3
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു; 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റായ്പൂര്‍: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് പുലർച്ചെ ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലെ ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ജില്ലയിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം. ജനുവരി 12ന് ബീജാപൂരിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow