വാളയാര്‍ പെൺകുട്ടികളുടെ മരണം; സി ബി ഐ കുറ്റപത്രം സമർപ്പിച്ചു

പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐ കണ്ടെത്തൽ.

Feb 9, 2025 - 13:46
Feb 10, 2025 - 11:13
 0  2
വാളയാര്‍ പെൺകുട്ടികളുടെ മരണം; സി ബി ഐ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തിൽ  സിബിഐ കുറ്റപത്രം സമർപ്പിച്ചു. കുട്ടികളുടെ മരണം ആത്മഹത്യയാകാമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്.

നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട്  വിചാരണ കോടതി തള്ളിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐ കണ്ടെത്തൽ. സങ്കീര്‍ണമായ കുടുംബ പശ്ചാത്തലം, ക്രൂരമായ കുട്ടിക്കാല അനുഭവം, ലൈംഗികാതിക്രമം, കുറ്റവാളികളുടെ അടുത്ത സാന്നിധ്യം, അവരുടെ ഭീഷണി, പ്രാഥമികമായ പിന്തുണയുടെ അഭാവം തുടങ്ങിയ ഘടകങ്ങള്‍  ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow