തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ എതിർപ്പ് അവഗണിച്ചാണ് രാഹുൽ സഭയിലെത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിപ്പോഴാണ് രാഹുൽ സഭയിലെത്തിയത്. മുഖ്യമന്ത്രി വിഎസിനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുൽ എത്തിയത്. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.