PRISSM -2026 ന് ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ ആവേശ്വജ്ജലമായ സമാപനം
സംസ്ഥാനത്ത 12 സ്കൂളുകളിൽ നിന്നുള്ള 9, 11, 13 എന്നീ പ്രായത്തിലുള്ള ഏകേദശം 200 വിദ്യാര്‍ഥികൾ പല വിഭാഗങ്ങളിലായി ഫുട്ബോൾ, നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തു
തിരുവനന്തപുരം: PRISSM 2026 ഓൾ കേരള പ്രൈമറി സ്കൂൾ സ്പോര്‍ട്സ് മീറ്റ് 2026 ജനുവരി 16, 17 തീയതികളിൽ ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ (TRINS) വളെര വിജയകരമായി നടന്നു. ഇത് കേരളത്തിെല പ്രൈമറി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ഒരു സംസ്ഥാനതല കായിക സംരംഭത്തിെന്റ ആദ്യ തുടക്കം തന്നെയായിരുന്നു. സംസ്ഥാനത്ത 12 സ്കൂളുകളിൽ നിന്നുള്ള 9, 11, 13 എന്നീ പ്രായത്തിലുള്ള ഏകേദശം 200 വിദ്യാര്‍ഥികൾ പല വിഭാഗങ്ങളിലായി ഫുട്ബോൾ, നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തു.
ടീം വർക്ക്, അച്ചടക്കം, കായികക്ഷമത എന്നിവയ്ക്ക് പ്രാധാനം നൽകിയിട്ടുള്ള കായിക വിനാദങ്ങളുമായി നേരെത്ത തന്നെ പരിചയപ്പെടാൻ ഈ പരിപാടി വിദാർഥികള്‍ക്ക് അവസരം നൽകി. തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂൾ, സെന്‍റ് തോമസ് റെസിഡൻഷൽ സ്കൂൾ, തിരുവനന്തപുരം ലേയാള സ്കൂൾ, കൊല്ലം കിംഗ്സ് സ്കൂൾ, കൊച്ചി ചാർട്ടർ സ്കൂൾ, കൊച്ചി ഇന്റർനാഷണൽ സ്കൂൾ, മോഡൽ പബ്ലിക് സ്കൂൾ പള്ളിപ്പുറം, ഓക്സ്ഫോര്‍ഡ് ഇന്റർനാഷണൽ സ്കൂൾ, അലൻ ഫെല്‍ഡ്മാൻ പബ്ലിക് സ്കൂൾ, ദി ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂൾ, ഗ്രീൻ വാലി ഇന്റർനാഷണൽ സ്കൂൾ, സെന്‍റ് തോമസ് സ്കൂൾ സി.ബി.എസ്.ഇ എന്നീ സ്കൂളുകളാണ് ഈ കായികമേളയ്ക്ക് മാറ്റുകൂട്ടാനായി പങ്കെടുത്തത്.
സമഗ്രമായ കുട്ടികളുടെ വികസനത്തിൽ ചെറുപ്രായത്തിലുള്ള കായിക വിനോദങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ളതായിരുന്നു PRISSM 2026 ന്‍റെ ഉജ്ജ്വലമായ തുടക്കമെന്നും ഇത് ഒരു വാർഷിക പരിപാടിയായി നടത്തുമെന്നും സംഘാടകരായ ട്രിവാന്‍ഡ്രം ഇന്റർനാഷണൽ സ്കൂള്‍ സംഘാടകർ പ്രഖ്യാപിക്കുകയും ചെയ്തു.
What's Your Reaction?