വി.ഡി. സതീശനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് തിരിച്ചടിയായി; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

May 23, 2026 - 22:43
May 23, 2026 - 22:43
 0
വി.ഡി. സതീശനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് തിരിച്ചടിയായി; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമത്തിൽ മോർഫ് ചെയ്ത ചിത്രം പങ്കുവച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. 1960ലെ കേരള സിവിൽ സർവീസ് (തരംതിരിവും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുടെ 10–ാം വകുപ്പ് പ്രകാരമാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

സർക്കാർ ജീവനക്കാർ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിരിക്കെ, മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തത് ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവുമാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

സംഭവത്തിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകാമെന്നും സൂചനയുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow