തിരുവനന്തപുരം: മെയ് രണ്ടിന് തലസ്ഥലത്ത് എം\പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെ തിരുവനന്തപുരം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത് പെരുകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും ബോംബ് ഭീഷണി സന്ദേശം എത്തിയിരിക്കുകയാണ്.
ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വച്ചിട്ടുണെന്നറിയിച്ചായിരുന്നു ഇന്നത്തെ സന്ദേശം. തിരുവനന്തപുരം ഡിസിപിയുടെ ഇ-മെയിലിലേക്കാണ് സന്ദേശം എത്തിയത്. രാവിലെ 8 മണിയോടെയായിരുന്നു സന്ദേശം എത്തിയത്. പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.