ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം; ദുരൂഹത നീങ്ങുന്നില്ല

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായും കുടുംബവുമായി ബന്ധപ്പെട്ടുമുള്ള ദുരൂഹത നീങ്ങുന്നില്ല. സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായ കുട്ടിയുടെ അമ്മ ശ്രീതു ദേവസ്വം ബോര്‍ഡിന് കീഴില്‍ ജോലി ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് പോലീസിനെ രേഖാമൂലം അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ ശ്രീതു, നിയമന ഉത്തരവ് അച്ചടിച്ചുണ്ടാക്കിയത് എവിടെ വെച്ചാണെന്ന് പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പല തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും പ്രതി അനങ്ങാതായതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
What's Your Reaction?






