ജനവിധി വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ക്രിയാത്മകമായ പ്രതിപക്ഷമായിരിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി

Feb 8, 2025 - 16:41
Feb 8, 2025 - 16:41
 0  6
ജനവിധി വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: ജനവിധി ഞങ്ങള്‍ വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി തിരഞ്ഞെടുപ്പിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്.  വിജയത്തിൽ ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി നിറവേറ്റുമെന്ന് താൻ പ്രതീക്ഷിക്കുന്നു. മാത്രമല്ല ക്രിയാത്മകമായ പ്രതിപക്ഷമായിരിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ഈ തോൽവിയോടെ ഞങ്ങൾ പ്രതിപക്ഷമായി മാത്രം ഒതുങ്ങുകയല്ല, ജനങ്ങൾക്കായി ജനങ്ങൾക്കിടയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആം ആദ്മി പ്രതിയുടെ തോൽവിൽ കെജ്‌രിവാളിനെ വിമർശിച്ച് അണ്ണാ ഹസാരെ രംഗത്തെത്തി. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്നും ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ എന്നിവ ശുദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow