ജോലിക്കിടെ മലയാളി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Feb 8, 2025 - 18:07
Feb 8, 2025 - 18:12
 0  7
ജോലിക്കിടെ മലയാളി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: ജോലിക്കിടെ മലയാളി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ കന്മനം സ്വദേശിയായ സിവി ഷിഹാബുദ്ദീൻ (46) ആണ് മരിച്ചത്. അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർമാർക്കറ്റ് സൂപ്പർവൈസറുമാണ് അദ്ദേഹം. വ്യാഴാഴ്ച ഹൈപ്പർമാർക്കറ്റിൽ ജോലിയ്ക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

പ്രഥമശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബനിയാസ് മോർച്ചറിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നേതൃത്വം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow