ജോൺ ബ്രിട്ടാസ് എം.പിക്കെതിരായ വധഭീഷണി; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
ഫേസ്ബുക്കിലൂടെയാണ് ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്

കോഴിക്കോട്: ജോൺ ബ്രിട്ടാസ് എം.പിക്കെതിരായ വധഭീഷണി കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് അഴിയൂർ സ്വദേശി സജിത്താണ് അറസ്റ്റിലായത്.
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിന്, ഫേസ്ബുക്കിലൂടെയാണ് ജോൺ ബ്രിട്ടാസിനെതിരെ സജിത്ത് വധഭീഷണി മുഴക്കിയത്.
സി.പി.ഐ (എം) ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പി. കെയുടെ പരാതിയിലാണ് ബി.ജെ.പി പ്രവർത്തകൻ്റെ അറസ്റ്റ്. അഴിയൂരിലെ സജീവ ബി.ജെ.പി പ്രവർത്തകനാണ് സജിത്ത്.
സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും മനപ്പൂർവം പ്രകോപനം ഉണ്ടാക്കണമെന്നുമുള്ള ഉദേശത്തോടെ ഫേസ്ബുക്കിൽ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസെന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരനായ സുജിത്ത് പി.കെ പറഞ്ഞു.
ജിനേഷ് ബഷീർ പങ്കുവെച്ച ഡോ. ജോൺ ബ്രിട്ടാസ് എം.പി യുടെ രാജ്യസഭാ പ്രസംഗത്തിന് താഴെയാണ് വെടിവെച്ച് കൊല്ലണമെന്ന് സജിത്ത് കമൻ്റിട്ടത്.
What's Your Reaction?






