ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഭര്‍ത്താവ് എതിര്; വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു 

ഭർത്താവ് സിറാജ് എതിരായതോടെയാണു യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നത്.

Apr 6, 2025 - 15:52
Apr 6, 2025 - 15:52
 0  12
ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഭര്‍ത്താവ് എതിര്; വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു 

മലപ്പുറം: വീട്ടില്‍ വച്ച് പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണു മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണു യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. മലപ്പുറം കോഡൂരിലാണ് സംഭവം. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഭർത്താവ് സിറാജ് എതിരായതോടെയാണു യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നത്. അമ്പലപ്പുഴ സ്വദേശിനിയാണ് മരിച്ച അസ്മ.

അതിനിടെ, അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നീക്കം പെരുമ്പാവൂർ പോലീസ് ഇടപെട്ട് തടഞ്ഞു. സംശയം തോന്നിയ ആംബുലൻസ് ഡ്രൈവര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള നീക്കം തടഞ്ഞത്. പോലീസെത്തി അസ്മയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow