അംബാനിയുടെ ഗാരേജിലേക്ക് ബ്രാബസ് ജി63 എഎംജി

ബ്രാബസ് പ്രത്യേകമായി ഡിസൈൻ ചെയ്ത കിറ്റും അലോയ് വീലുകളും വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു

Dec 30, 2025 - 19:41
Dec 30, 2025 - 19:42
 0
അംബാനിയുടെ ഗാരേജിലേക്ക് ബ്രാബസ് ജി63 എഎംജി

ആഡംബര വാഹനങ്ങളുടെ വിപുലമായ ശേഖരമുള്ള മുകേഷ് അംബാനിയുടെ ഗാരേജിലേക്ക് മെഴ്‌സിഡീസിന്റെ അത്യാധുനിക പെർഫോമൻസ് എസ്‌യുവിയായ ബ്രാബസ് ജി63 എഎംജി (Brabus G63 AMG) കൂടി എത്തി. ജർമ്മൻ ട്യൂണിംഗ് കമ്പനിയായ ബ്രാബസ് രൂപമാറ്റം വരുത്തിയ സ്പോർട്ടി ലുക്കിലുള്ള സിൽവർ ഷെയ്ഡ് വാഹനമാണിത്.

സാധാരണ ജി63 മോഡലുകളിൽ 4.0 ലിറ്റർ എഞ്ചിൻ ഉപയോഗിക്കുമ്പോൾ, അംബാനിയുടെ ഈ പുതിയ 'ബ്രാബസ് 900' പതിപ്പിന് കരുത്തേകുന്നത് 4.5 ലിറ്റർ വി8 ബൈ-ടർബോ പെട്രോൾ എഞ്ചിനാണ്. ഇത് 900 പിഎസ് (PS) പവറും 1250 എൻഎം (NM) ടോർക്കും ഉത്പാദിപ്പിക്കുന്നു.

ബ്രാബസ് പ്രത്യേകമായി ഡിസൈൻ ചെയ്ത കിറ്റും അലോയ് വീലുകളും വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു. ഒമ്പത് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ മെഴ്‌സിഡസ് ജി63 പതിപ്പിന് ഏകദേശം 3.30 കോടി രൂപയാണ് വിലയെങ്കിലും, ബ്രാബസ് കിറ്റും അത്യാധുനിക പെർഫോമൻസ് അപ്‌ഗ്രേഡുകളും ചേരുന്നതോടെ ഇതിന്റെ വില കോടികൾ ഇനിയും ഉയരും.

മെഴ്‌സിഡസ് ബെൻസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ബ്രാബസ്, വാഹനങ്ങളുടെ പെർഫോമൻസും വേഗതയും വർദ്ധിപ്പിക്കുന്നതിൽ ലോകപ്രശസ്തരാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും ആഡംബരപൂർണ്ണവുമായ അംബാനിയുടെ വാഹനവ്യൂഹത്തിലേക്ക് ഈ പുതിയ അതിഥി കൂടി എത്തിയതോടെ ആരാധകരും ആവേശത്തിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow