ആരോഗ്യവും അഴകും ഒരുപോലെ നൽകും തുളസി; അമിതഭാരം കുറയ്ക്കാനും മികച്ചതെന്ന് പഠനങ്ങൾ
ദിവസവും തുളസി ഉപയോഗിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കുന്നു
വീട്ടുമുറ്റത്തെ തുളസി വെറുമൊരു ഔഷധച്ചെടി മാത്രമല്ല, ജീവിതശൈലീ രോഗങ്ങൾക്കും അമിതഭാരത്തിനും എതിരെ പോരാടാനുള്ള പ്രകൃതിദത്തമായ മാർഗ്ഗം കൂടിയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചുമ, ജലദോഷം തുടങ്ങിയ അണുബാധകളെ ചെറുക്കുന്നതിനൊപ്പം പൊണ്ണത്തടി കുറയ്ക്കാനും തുളസിക്ക് അസാധാരണമായ കഴിവുണ്ടെന്നാണ് കണ്ടെത്തൽ.
ദിവസവും തുളസി ഉപയോഗിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇതുവഴി ശരീരത്തിലെ അധിക കലോറി എളുപ്പത്തിൽ കത്തിയമരുകയും അമിതഭാരം കുറയുകയും ചെയ്യുന്നു. വിശപ്പ് ഉണ്ടാക്കുന്ന ഹോർമോണായ 'ഗ്രെലിന്റെ' ഉത്പാദനം കുറയ്ക്കാൻ തുളസിക്ക് സാധിക്കും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കുന്നു.
കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ദഹനം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമാക്കുന്നു. ഗ്യാസ്, വയർ വീർക്കൽ (Bloating) തുടങ്ങിയ ദഹനപ്രശ്നങ്ങളെയും ഇത് പരിഹരിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരവീക്കം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും തുളസി ഏറെ ഗുണകരമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം തുളസി കൂടി ശീലമാക്കുന്നത് ശരീരത്തിന്റെ ഉന്മേഷം വർദ്ധിപ്പിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്ന് ചുരുക്കം.
What's Your Reaction?

