പുതുവത്സരാഘോഷം: താമരശ്ശേരി ചുരത്തിൽ ബുധനാഴ്ച മുതൽ കർശന നിയന്ത്രണം; തട്ടുകടകൾ അടപ്പിക്കും

യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുകയാണ് ലക്ഷ്യം

Dec 30, 2025 - 19:21
Dec 30, 2025 - 19:21
 0
പുതുവത്സരാഘോഷം: താമരശ്ശേരി ചുരത്തിൽ ബുധനാഴ്ച മുതൽ കർശന നിയന്ത്രണം; തട്ടുകടകൾ അടപ്പിക്കും

കോഴിക്കോട്: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടാറുള്ള കനത്ത തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ചുരം മേഖലയിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ വൈകിട്ട് മുതൽ അടച്ചുപൂട്ടാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ചുരത്തിലെ വളവുകളിലോ വശങ്ങളിലോ കാഴ്ചകൾ കാണുന്നതിനായി ആളുകൾ തടിച്ചുകൂടുന്നത് പൂർണ്ണമായും നിരോധിച്ചു.

വാഹനങ്ങൾ അനാവശ്യമായി ചുരത്തിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകും. മുൻവർഷങ്ങളിൽ പുതുവത്സര തലേന്ന് ചുരത്തിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടായ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള ഈ ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow