'പേശികളുടെ വളര്‍ച്ച'; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍ 

പേരയ്ക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Apr 12, 2025 - 18:37
Apr 13, 2025 - 20:14
 0  12
'പേശികളുടെ വളര്‍ച്ച'; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍ 

പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചില പഴങ്ങില്‍ ഒന്നാമന്‍ നേന്ത്രപ്പഴമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും ഇവ കഴിക്കാം. പേരയ്ക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പാഷന്‍ഫ്രൂട്ട് കഴിക്കുന്നതും മസില്‍ വീണ്ടെടുക്കാന്‍ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോയും പേശികള്‍ക്ക് ഗുണം ചെയ്യും.

ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പൈനാപ്പിളും പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ അടങ്ങിയ സിട്രസ് പഴങ്ങളും പേശികള്‍ക്ക് നല്ലതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow