അത്താഴം: ചോറോ, ചപ്പാത്തിയോ? ഏതാണ് രാത്രി കഴിക്കാൻ ഏറ്റവും ഉചിതം?

മിക്കവാറും ആളുകൾ അത്താഴത്തിന് തെരഞ്ഞെടുക്കുന്നത് ചോറോ ചപ്പാത്തിയോ ആണ്

Nov 30, 2025 - 21:11
Nov 30, 2025 - 21:12
 0
അത്താഴം: ചോറോ, ചപ്പാത്തിയോ? ഏതാണ് രാത്രി കഴിക്കാൻ ഏറ്റവും ഉചിതം?

അത്താഴം എപ്പോഴും ലളിതമായിരിക്കണം. രാത്രിയിലെ ഭക്ഷണം തെറ്റിയാൽ അത് ദഹനത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും (Metabolism) താളം തെറ്റിക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. ദിവസത്തിലെ അവസാനത്തെ ഭക്ഷണമായതിനാൽ അത്താഴത്തിന് നാം കൂടുതൽ പ്രാധാന്യം നൽകണം.

മിക്കവാറും ആളുകൾ അത്താഴത്തിന് തെരഞ്ഞെടുക്കുന്നത് ചോറോ ചപ്പാത്തിയോ ആണ്. ഇവ രണ്ടും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണെങ്കിലും അവയുടെ ദഹനശേഷിയിലും നാരുകളുടെ അളവിലും വ്യത്യാസമുണ്ട്. ഗോതമ്പ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിന്‍ മാവ് ഉപയോഗിച്ചാണ് സാധാരണ ചപ്പാത്തി ഉണ്ടാക്കുക. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാന്‍ സമയമെടുക്കാം. 

അതുകൊണ്ട് തന്നെ കൂടുതല്‍ നേരം വയറ് നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും. കൂടാതെ ഊര്‍ജം പുറത്ത് വിടുന്നത് സ്ഥിരപ്പെടുത്താന്‍ സഹായിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തും. എന്നാല്‍ അസിഡിറ്റിക്ക് സാധ്യതയുള്ളവരോ ദഹനശേഷി കുറവുള്ളവരോ ആയവര്‍ക്ക്, രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് നല്ലതായിരിക്കില്ല. 

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ചോറ്. പ്രത്യേകിച്ച് തവിടു കളഞ്ഞ വെളുത്ത അരി കൊണ്ടുണ്ടാക്കിയ ചോറ്. രാത്രി നല്ല ഉറക്കത്തിനും വയറുവീര്‍ക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ചിലര്‍ക്ക് വീണ്ടും വിശക്കാനും സാധ്യതയുണ്ട്. പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവക്കൊപ്പം ചോറ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വലിയ അളവില്‍ പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow