റെനോ ഡസ്റ്റർ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു...
പുതിയ റെനോ ഡസ്റ്റർ 2026 ജനുവരി 26 ന് പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു
ഒരുകാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരനായിരുന്ന റെനോ ഡസ്റ്റർ ഇന്ത്യയിലേക്ക് വീണ്ടും എത്താൻ ഒരുങ്ങുകയാണ്. ഇത്തവണ ഡസ്റ്റർ പൂർണ്ണമായും പുതിയ രൂപത്തിലും സാങ്കേതികവിദ്യയിലുമാണ് വിപണിയിൽ എത്തുക. പുതിയ റെനോ ഡസ്റ്റർ 2026 ജനുവരി 26 ന് പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി റോഡ് ടെസ്റ്റിംഗിനിടെ പുതുതലമുറ ഡസ്റ്ററിനെ പലതവണ കണ്ടെത്തിയിരുന്നു. ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ എസ്‌യു.വി.യുടെ രൂപകൽപ്പന എല്ലാ വശങ്ങളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്. ചെന്നൈ പ്ലാൻ്റിൽ നിന്നാണ് വാഹനം ടെസ്റ്റ് ഡ്രൈവിനായി എത്തിയതെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പുതിയ ഡസ്റ്റർ തുടക്കത്തിൽ പെട്രോൾ എഞ്ചിൻ ഓപ്ഷനുമായി ഇന്ത്യയിൽ എത്തും. പിന്നീട്, കമ്പനി ശക്തമായ ഒരു ഹൈബ്രിഡ് പതിപ്പും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഒരു സി.എൻ.ജി. മോഡലും പ്രതീക്ഷിക്കുന്നു.
ലോഞ്ച് ചെയ്യുമ്പോൾ, ഈ എസ്‌യു.വി. 4.2 മുതൽ 4.4 മീറ്റർ വരെയുള്ള സെഗ്മെൻ്റിലെ ജനപ്രിയ കാറുകളുമായി മത്സരിക്കും. പുതിയ ഡസ്റ്ററിൻ്റെ വില 11 ലക്ഷത്തിൽ താഴെയായി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?

