കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി.യുടെ കാരണം കാണിക്കൽ നോട്ടീസ്

ഫെമ ചട്ടലംഘനം കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്

Dec 1, 2025 - 10:13
Dec 1, 2025 - 10:13
 0
കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി.യുടെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫെമ (Foreign Exchange Management Act) ചട്ടലംഘനം കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവര്‍ക്കാണ് ഇ.ഡി. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇ.ഡി.യുടെ പ്രധാന കണ്ടെത്തൽ.

2019-ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 9.72 ശതമാനം പലിശയ്ക്ക് 2,150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനമെടുത്തത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇ.ഡി. പരാതി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുൻപാകെ സമർപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ രണ്ടുതവണ തോമസ് ഐസക്കിന് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow