നൂതന ഫീച്ചറുകള്‍; ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടി.വി.എസ് മോട്ടോര്‍
ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ ഐ.ഡി.സി. റേഞ്ച് നല്‍കാന്‍ ഓര്‍ബിറ്ററിന് കഴിയും
ടി.വി.എസ് മോട്ടോർ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ടി.വി.എസ് ഓർബിറ്റർ (TVS Orbiter) കേരള വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ റേഞ്ചും നൂതന ഫീച്ചറുകളുമാണ് ഈ സ്കൂട്ടറിൻ്റെ പ്രധാന പ്രത്യേകത. പി.എം ഇ-ഡ്രൈവ് സബ്സിഡി ഉള്‍പ്പെടെ 1,04,600 രൂപയാണ് എക്സ് ഷോറൂം വില. ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ ഐ.ഡി.സി. റേഞ്ച് നല്‍കാന്‍ ഓര്‍ബിറ്ററിന് കഴിയും.
3.1 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറും 10 മിനിറ്റും വേണം. വലിയ വാഹനങ്ങളില്‍ മാത്രം കണ്ടുവരുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവുമുണ്ട്. രണ്ട് ഹെല്‍മെറ്റുകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ 34 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സാണ് വാഹനത്തിലുള്ളത്.
വലിയ വാഹനങ്ങളിൽ മാത്രം കണ്ടുവരുന്ന ക്രൂയിസ് കൺട്രോൾ സംവിധാനം ഓർബിറ്ററിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഡിജിറ്റൽ അനുഭവം നൽകുന്ന ആധുനിക കണക്റ്റഡ് സാങ്കേതികവിദ്യയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂട്ടിയിടി, മോഷണം, നിശ്ചിത പ്രദേശത്തിന് പുറത്തു പോകൽ തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകൾ മൊബൈൽ ആപ്പ് വഴി റൈഡർക്ക് ലഭിക്കും. നിയോൺ സൺബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാർ ഗ്രേ, സ്റ്റെല്ലർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർഷ്യൻ കോപ്പർ എന്നിങ്ങനെ ആറ് ആകർഷകമായ നിറങ്ങളിൽ ടി.വി.എസ്. ഓർബിറ്റർ ലഭ്യമാകും.
What's Your Reaction?

