ഹീറോയുടെ പുതിയ ഹീറോ ഡെസ്റ്റിനി 110 ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി
പ്രീമിയം സവിശേഷതകളും മികച്ച മൈലേജുമാണ് ഈ സ്കൂട്ടറിൻ്റെ പ്രധാന പ്രത്യേകതകൾ

പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയുടെ പുതിയ ഹീറോ ഡെസ്റ്റിനി 110 ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. പ്രീമിയം സവിശേഷതകളും മികച്ച മൈലേജുമാണ് ഈ സ്കൂട്ടറിൻ്റെ പ്രധാന പ്രത്യേകതകൾ.
പുതിയ ഡെസ്റ്റിനി 110ലെ ശ്രദ്ധേയമായ ഡിസൈൻ, സാങ്കേതിക സവിശേഷതകൾ ഇവയാണ്: പ്രീമിയം ഘടകങ്ങൾ: പ്രീമിയം ക്രോം ടച്ചുകൾ, പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, H ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. പിന്നിലെ ടേൺ ഇൻഡിക്കേറ്ററുകൾക്കുള്ള ഫ്ലോട്ടിങ് ഇഫക്റ്റ് മറ്റൊരു പ്രത്യേകതയാണ്.
പിന്നിൽ ഇരിക്കുന്നയാൾക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കാൻ ഇൻ്റഗ്രേറ്റഡ് ബാക്ക്‌റെസ്റ്റുള്ള, സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ സീറ്റാണ് (785 സിസി) ഡെസ്റ്റിനി 110-നുള്ളതെന്ന് ഹീറോ അവകാശപ്പെടുന്നു. ഗ്ലൗ ബോക്സ്, ബൂട്ട് ലാമ്പ്, അനലോഗ്-ഡിജിറ്റൽ സ്പീഡോമീറ്റർ തുടങ്ങിയ കൂട്ടിച്ചേർക്കലുകൾ ദൈനംദിന ഉപയോഗക്ഷമത വർധിപ്പിക്കുന്നു.
സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഡെസ്റ്റിനി 110-ന് കരുത്ത് പകരുന്നത്. ഹീറോയുടെ ഐ3എസ് (i3S) സാങ്കേതികവിദ്യയും വൺ-വേ ക്ലച്ചും സജ്ജീകരിച്ചിട്ടുള്ള ഈ സ്കൂട്ടർ 56.2 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹീറോ ഡെസ്റ്റിനി 110 അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. ഇതിൽ എറ്റേണൽ വൈറ്റ്, മാറ്റ് സ്റ്റീൽ ഗ്രേ, നെക്സസ് ബ്ലൂ എന്നീ നിറങ്ങൾ ഡ്രം വേരിയൻ്റിൽ ലഭിക്കും.
What's Your Reaction?






