വീണ്ടും ഒന്നാമനായി മാരുതി സുസുക്കി വാഗൺ ആര്‍
മാരുതി സുസുക്കിയുടെ തന്നെ ബലേനോയെയാണ് വാഗൺ ആർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്

മാരുതി സുസുക്കി വാഗൺ ആറിന്റെ ഇന്ത്യൻ വിപണിയിലെ ജനപ്രീതിക്ക് കുറവില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റിലെ ഹാച്ച്ബാക്ക് വിൽപ്പനയിൽ വാഗൺ ആർ ഒന്നാം സ്ഥാനം നേടി. മാരുതി സുസുക്കിയുടെ തന്നെ ബലേനോയെയാണ് വാഗൺ ആർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
1999 ഡിസംബർ 18-നാണ് മാരുതി സുസുക്കി വാഗൺ ആർ ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയത്. വാഗൺ ആർ വിപണിയിൽ 25 വർഷം പൂർത്തിയാക്കി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും (2022, 2023, 2024) തുടർച്ചയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എന്ന നേട്ടം വാഗൺ ആറിനാണ്.
ഇപ്പോൾ മൂന്നാം തലമുറ വാഗൺ ആറാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഇതുവരെ 31 ലക്ഷം വാഗൺ ആറുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം (വാഗൺ ആർ): 14,552 യൂണിറ്റുകൾ. രണ്ടാം സ്ഥാനം (ബലേനോ): 12,549 യൂണിറ്റുകൾ.
What's Your Reaction?






