വെള്ളിയുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
നിയന്ത്രണം അടുത്ത വർഷം മാർച്ച് 31 വരെ തുടരും

വില കുതിച്ചുയരുന്നതിനിടെ, വെള്ളിയുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ചില ആസിയാൻ രാജ്യങ്ങളിൽ നിന്ന് വെള്ളി ആഭരണങ്ങൾ അടക്കമുള്ളവ രാജ്യത്തേക്ക് വൻതോതിൽ ഇറക്കുമതി ചെയ്തിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ താൽക്കാലിക നിയന്ത്രണം. ഇറക്കുമതി ദുരുപയോഗം തടയാൻ: സ്വതന്ത്ര വ്യാപാര കരാറുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും 'ഫിനിഷ്ഡ് ആഭരണങ്ങൾ' എന്ന മറവിൽ വൻതോതിലുള്ള വെള്ളി ഇറക്കുമതി നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടി.
ഇനി നിയന്ത്രിത വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് സർക്കാരിൽ നിന്ന് ലൈസൻസ് നിർബന്ധമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ മുതൽ 2025-26 ഏപ്രിൽ-ജൂൺ വരെ നികുതിയിളവുള്ള വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി കുത്തനെ വർധിച്ചിരുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വെള്ളി വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി.
ജനുവരി 1: ഒരു കിലോ വെള്ളിയുടെ വില 87,578 രൂപ ആയിരുന്നു. ജൂൺ 30: വില 1.05 ലക്ഷം രൂപയായി ഉയർന്നു. ആറ് മാസം കൊണ്ട് 20.4 ശതമാനം വളർച്ചയാണ് വെള്ളിവിലയിൽ ഉണ്ടായത്. നിയന്ത്രണം അടുത്ത വർഷം മാർച്ച് 31 വരെ തുടരും.
What's Your Reaction?






