കെ.ജെ. ഷൈനിനെതിരെ സൈബർ അധിക്ഷേപക്കേസ്;  കെ.എം. ഷാജഹാന്‍ അറസ്റ്റില്‍ 

ഷൈൻ നൽകിയ ആദ്യ കേസുമായി ബന്ധപ്പെട്ട് ഷാജഹാൻ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ പുതിയ വീഡിയോയുടെ പേരിലുള്ള കേസിലാണ് അറസ്റ്റ്

Sep 25, 2025 - 21:42
Sep 25, 2025 - 21:43
 0
കെ.ജെ. ഷൈനിനെതിരെ സൈബർ അധിക്ഷേപക്കേസ്;  കെ.എം. ഷാജഹാന്‍ അറസ്റ്റില്‍ 

തിരുവനന്തപുരം: സി.പി.എം. നേതാവ് കെ.ജെ. ഷൈനിനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ മാധ്യമപ്രവർത്തകൻ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്.എച്ച്.ഒ ആകുളത്തെ വീട്ടിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഷൈൻ നൽകിയ ആദ്യ കേസുമായി ബന്ധപ്പെട്ട് ഷാജഹാൻ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ പുതിയ വീഡിയോയുടെ പേരിലുള്ള കേസിലാണ് അറസ്റ്റ്. ഈ വീഡിയോയിൽ കെ.ജെ. ഷൈനിന്റെ പേര് പറഞ്ഞ് ഷാജഹാൻ വീണ്ടും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഷൈൻ വീണ്ടും പരാതി നൽകിയിരുന്നു. റൂറൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൈബർ പോലീസ് ഷാജഹാനുമായി കൊച്ചിയിലേക്ക് പോയി. വൈദ്യപരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ കൊച്ചിയിൽ വെച്ച് പൂർത്തിയാക്കും. കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് അദ്ദേഹം കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്റെ ഫോൺ പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും മെമ്മറി കാർഡ് കൈമാറാൻ ആദ്യം തയ്യാറായിരുന്നില്ല. വീഡിയോയിൽ കെ.ജെ. ഷൈനിന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന നിലപാടാണ് ഷാജഹാൻ അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow