പഴയ ലോഗോയില്‍ ചെറിയ മാറ്റം വരുത്തി ബിഎംഡബ്ലു
പുതിയ ഇലക്ട്രിക് കാറായ ഐഎക്‌സ് 3 അവതരിപ്പിച്ചതിന് പിന്നാലെയാണ് ലോഗോയിലും ബിഎംഡബ്ലു മാറ്റം വരുത്തിയിരിക്കുന്നത്

വാഹനപ്രേമികള്‍ക്കെല്ലാം സുപരിചിതമാണ് ബിഎംഡബ്ല്യുവിന്റെ ലോഗോ. എന്നാല്‍, ആ പഴയ ലോഗോയില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. തങ്ങളുടെ പുതിയ ഇലക്ട്രിക് കാറായ ഐഎക്‌സ് 3 അവതരിപ്പിച്ചതിന് പിന്നാലെയാണ് ലോഗോയിലും മാറ്റം വരുത്തിയിരിക്കുന്നത്.
ഒരുപാട് മാറ്റങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. വളരെ കുറച്ച് മാത്രം. നിറത്തിലും അക്ഷരങ്ങളുടെ വലുപ്പത്തിലും വ്യത്യാസം ഉണ്ട്. പഴയ ലോഗോയില്‍ ഉള്ള നീല, വെള്ള എന്നീ കളറുകളെ കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു ക്രോം വളയം ഉണ്ടായിരുന്നു. എന്നാല്‍, പുതിയ ലോഗോയില്‍ ആ ക്രോം വളയത്തെ ഒഴിവാക്കി. കൂടാതെ അക്ഷരങ്ങളുടെ വലുപ്പവും കുറച്ചു.
പഴയ മോഡലുകളില്‍ പഴയ ലോഗോ തന്നെയാണ് ഉണ്ടാവുക. അതില്‍ മാറ്റമൊന്നുമില്ല. എന്നാല്‍, ഇനി വരാന്‍ പോകുന്ന ഐഎക്‌സ് 3 ഉള്‍പ്പടെയുള്ള വാഹനങ്ങളിലായിരിക്കും ബിഎംഡബ്ല്യു പുതിയ ലോഗോ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുക.
What's Your Reaction?






