‘മാസ്സ് ബങ്ക് അടിക്കാന്‍ പറ്റിയ മാസ്സ് പിള്ളേര്‍ വേണം’ ; ബേസില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കാസ്റ്റിങ് കോള്‍ പുറത്ത്

18 മുതല്‍ 26 വയസ് വരെ പ്രായമുള്ള യുവതി – യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Sep 17, 2025 - 21:11
Sep 17, 2025 - 21:11
 0
‘മാസ്സ് ബങ്ക് അടിക്കാന്‍ പറ്റിയ മാസ്സ് പിള്ളേര്‍ വേണം’ ; ബേസില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കാസ്റ്റിങ് കോള്‍ പുറത്ത്

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്ത്. ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസിനൊപ്പം ചേര്‍ന്നാണ് ബേസില്‍ ജോസഫ് ആദ്യ ചിത്രം നിര്‍മിക്കുന്നത്. 

‘മാസ്സ് ബങ്ക് അടിക്കാന്‍ പറ്റിയ മാസ്സ് പിള്ളേര്‍ വേണം’ എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 18 മുതല്‍ 26 വയസ് വരെ പ്രായമുള്ള യുവതി – യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

താത്പര്യമുള്ളവര്‍ അവരുടെ ഫോട്ടോസ്, 1 മിനിറ്റില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോ എന്നിവ ഒക്ടോബര്‍ 10 നുള്ളില്‍ basilananthuproduction01@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാന്‍ ആണ് കാസ്റ്റിങ് കോളില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. താന്‍ നിര്‍മിക്കുന്ന ആദ്യ ചിത്രത്തില്‍, ബേസില്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow