ആസിഫ് അലിയുടെ പുതിയ ചിത്രമായ 'സർക്കീട്ട്' ൻ്റെ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി

ആസിഫ് അലിയും ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ പോസ്റ്റർ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Jan 11, 2025 - 20:27
 0  16
ആസിഫ് അലിയുടെ പുതിയ ചിത്രമായ 'സർക്കീട്ട്' ൻ്റെ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി

തിരുവനന്തപുരം: അജിത് വിനായക് ഫിലിംസ്‌  ഇൻ അസ്സോസ്സിയേഷൻ വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക് അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമ്മിച്ച് താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സർക്കീട്ട്' ൻ്റെ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങി.

ആസിഫ് അലിയുടേയും മലയാളത്തിലെ ജനപ്രിയരായ ഒരു പിടി അഭിനേതാക്കളുടേയും ഒഫീഷ്യൽ പേജുകളിലൂടെയായിരുന്നു പ്രകാശനം.

സോണി ലൈവിൽ പ്രദർശിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുള്ള 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കീട്ട്.

ആസിഫ് അലിയും ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ പോസ്റ്റർ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

പൂർണ്ണമായും ഗൾഫ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം
ദുബായ്, ഷാർജ, ഫ്യുജെറാ, റാസൽഖൈമ എന്നിവിടങ്ങളിലായാണ് പൂർത്തികരിച്ചിരിക്കുന്നത്.

സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടേയും പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ഫീൽഗുഡ് ഡ്രാമയായ ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ ബാലതാരം ഓർഹാൻ, ദീപക് പറമ്പോൾ, ദിവ്യ പ്രഭ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുട്ടികൾക്ക് ഏറെ ആസ്വാദകരമാകുന്ന സർക്കീട്ടിൽ പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.

ഏതു ദേശത്തിനും ഭാഷയ്ക്കും സ്വീകാര്യമാകുന്ന ഒരു യുണിവേഴ്സൽ സബ്ജക്റ്റാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഗാനങ്ങൾ- അൻവർ അലി, സുഹൈൽ എം. കോയ.
സംഗീതം- ഗോവിന്ദ് വസന്ത.
ഛായാഗ്രഹണം- അയാസ് ഹസൻ.
എഡിറ്റിംഗ്- സംഗീത് പ്രതാപ്.
കലാസംവിധാനം- വിശ്വന്തൻ അരവിന്ദ്.
വസ്ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്.
മേക്കപ്പ്- സുധി, ലൈൻ.
നിശ്ചല ഛായാഗ്രഹണം- എസ്.ബി.കെ. ഷുഹൈബ്.
പ്രൊജക്റ്റ് ഡിസൈൻ- രഞ്ജിത്ത് കരുണാകരൻ.
പി ആർ ഒ- വാഴൂർ ജോസ്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെ
ത്തുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow