തലസ്ഥാനത്തു ടൂറിസ്റ്റ് ബസ്സിന്  തീപിടിച്ചു; ആളപായമില്ല, ഒഴിവായത് വൻ ദുരന്തം

Jan 11, 2025 - 18:59
Jan 11, 2025 - 19:24
 0  72
തലസ്ഥാനത്തു ടൂറിസ്റ്റ് ബസ്സിന്  തീപിടിച്ചു; ആളപായമില്ല, ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: തലസ്ഥാനത്തെ നെയ്യാറ്റിൻകര മണ്ണകല്ല് ബൈപ്പാസിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു. കന്യാകുമാരിയിൽ നിന്നും കൊല്ലത്തേയ്ക്കു പോകുകയായിരുന്ന ബസ്സിൽ 40ൽ അധികം യാത്രക്കാരുണ്ടായിരുന്നു. വാഹനത്തിന്ന്റെ റേഡിയേറ്ററിൽ നിന്നാണ് തീയുയർന്നത്.

തീപടരുന്നത് കണ്ടു തക്ക സമയത്തിന് യാത്രക്കാരെയെല്ലാം ഒഴിപ്പിക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

തുടർന്ന് പൂവാറിൽ നിന്നും അഗ്നിശമന സേന എത്തി തീ കെടുത്തി. ബസ്സിന്റെ മുൻ ഭാഗം പൂർണ്ണമായി കത്തി നശിച്ച നിലയിലാണ്. യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കുകകൾ ഉണ്ടെങ്കിലും വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ്‌ യാത്രക്കാരും നാട്ടുകാരും.

What's Your Reaction?

like

dislike

love

funny

angry

sad

wow