നിർമാതാക്കളുടെ സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

ആന്‍റണി പെരുമ്പാവൂർ സംഘടനക്കൊപ്പം നിൽക്കുന്ന ആളാണെന്നും  ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാൻ  ഉദേശിച്ചല്ല സുരേഷ് കുമാറും പ്രതികരിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ

Feb 15, 2025 - 13:36
Feb 15, 2025 - 13:36
 0  4
നിർമാതാക്കളുടെ സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

 കൊച്ചി: സിനിമ മേഖലയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ ലിസ്റ്റിൻ സ്റ്റീഫൻ. നിർമ്മാതാക്കൾക്ക് ടെൻഷൻ ഉണ്ടാവുക സ്വഭാവികമാണ്. എന്നാൽ തങ്ങൾക്കിടയിൽ ഒരു ഭിന്നതയില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ആന്‍റണി പെരുമ്പാവൂർ സംഘടനക്കൊപ്പം നിൽക്കുന്ന ആളാണെന്നും ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാൻ  ഉദേശിച്ചല്ല സുരേഷ് കുമാറും പ്രതികരിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്താൽ തീരാവുന്ന ഒരു പ്രശ്‍നം മാത്രമാണിതെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കുന്നത്.

അതെ സമയം സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം. മാത്രമല്ല  അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow