ശശി തരൂരിനെതിരെ വിമർശനവുമായി വി ഡി സതീശൻ

കേരളം വ‍്യവസായ അനുകൂല സാഹചര‍്യമുള്ള സംസ്ഥാനല്ല.

Feb 15, 2025 - 14:13
Feb 15, 2025 - 14:24
 0  6
ശശി തരൂരിനെതിരെ വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ പരാമർശത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി സർക്കാരിന്‍റെ ഭരണത്തിൽ വ‍്യവസായ രംഗത്ത് കേരളത്തിനുണ്ടായ നേട്ടങ്ങളെ പുകഴ്ത്തിയ ശശി തരൂർ എംപിയുടെ പ്രസ്താവന തള്ളിയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. 

സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂരിന്‍റെ ലേഖനം.കേരളത്തിൽ സ്റ്റാര്‍ട് അപ്പ് രംഗത്തുണ്ടായ വളര്‍ച്ച സ്വാഗതാര്‍ഹമായ മാറ്റമെന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നുണ്ട്. 

എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. ശശി തരൂർ എന്ത് സാഹചര‍്യത്തിന്റെയും  കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയതെന്ന് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളം വ‍്യവസായ അനുകൂല സാഹചര‍്യമുള്ള സംസ്ഥാനല്ല.

ശശി തരൂരിന് ഈ കണക്കുകൾ എവിടുന്ന് ലഭിച്ചുവെന്നും അദ്ദേഹം ചോദിച്ചു. രൂരിന്റെ ലേഖനം പാർട്ടി പരിശോധിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തരൂരിൻ്റെ പ്രസ്താവനയോട് തങ്ങൾ യോജിക്കുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow