തമിഴ്‌നാട് സർക്കാരിൻ്റെ എംഎസ്‌ സുബ്ബലക്ഷ്മി പുരസ്കാരം യേശുദാസിന്

2023 ലെ കലൈമാമണി പുരസ്കാരം ഗായിക ശ്വേത മോഹൻ

Sep 24, 2025 - 14:30
Sep 24, 2025 - 14:30
 0
തമിഴ്‌നാട് സർക്കാരിൻ്റെ എംഎസ്‌ സുബ്ബലക്ഷ്മി പുരസ്കാരം യേശുദാസിന്
 ചെന്നൈ:  കലൈമാമണി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാ, സാഹിത്യ രംഗത്തെ മികവിനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയാണിത്. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
സംഗീതത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്ത് കെ ജെ യേശുദാസ് എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് അര്‍ഹനായി. ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണ മെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.  
 
2023 ലെ കലൈമാമണി പുരസ്കാരം ഗായിക ശ്വേത മോഹൻ, നടൻ മണികണ്ഠൻ, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവർക്ക് ലഭിച്ചു. 2021ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. 
 
നടന്മാരായ വിക്രം പ്രഭു, ജയ വിസി ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്കാണ് 2022ലെ കലൈമാമണി പുരസ്‌കാരം.  ടെലിവിഷന്‍ അവാര്‍ഡ് നടന്‍ പി കെ കമലേഷ് കരസ്ഥമാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക ഡയക്ടറേറ്റിന്റെ ഒരു യൂണിറ്റായ തമിഴ്‌നാട് ഇയല്‍ ഇസൈ നാടക മന്ദ്രമാണ് പുരസ്‌കാരം നല്‍കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow