കല്‍ക്കിയുടെ രണ്ടാംഭാഗത്തില്‍ ദീപിക ഉണ്ടാകില്ല, ചിത്രം ഇതിലും കൂടുതൽ പരി​ഗണനയർഹിക്കുന്നെന്ന് നിർമാതാക്കൾ

കൽക്കി-2898 ADയിൽ സുമതി എന്ന കഥാപാത്രമായാണ് ദീപിക എത്തിയത്.

Sep 18, 2025 - 16:05
Sep 18, 2025 - 16:05
 0
കല്‍ക്കിയുടെ രണ്ടാംഭാഗത്തില്‍ ദീപിക ഉണ്ടാകില്ല, ചിത്രം ഇതിലും കൂടുതൽ പരി​ഗണനയർഹിക്കുന്നെന്ന് നിർമാതാക്കൾ

പ്രഭാസിനെ നായകനാക്കി നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു കൽക്കി-2898 AD. ദീപിക പദുക്കോൺ ആയിരുന്നു നായിക. ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ രണ്ടാം ഭാ​ഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. കൽക്കി 2-മായി ബന്ധപ്പെട്ട് നായികയായ ദീപികയെ ചിത്രത്തിൽനിന്ന് പുറത്താക്കിയെന്ന് നിർമാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൽക്കി-2898 ADയിൽ സുമതി എന്ന കഥാപാത്രമായാണ് ദീപിക എത്തിയത്. ചർച്ചകൾക്കൊടുവിൽ തങ്ങൾ വഴിപിരിയുകയാണെന്നും തീരുമാനിച്ചെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുക്കോൺ ഉണ്ടായിരിക്കില്ലെന്നും ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും തങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ലെന്നും വൈജയന്തി മൂവീസ് അറിയിച്ചു.

കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായും ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നതായും വൈജയന്തി മൂവീസിന്റ ഔദ്യോ​ഗിക പ്രസ്താവനയില്‍ പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow