സിനിമയുടെ സെറ്റിൽ അപകടത്തിൽപ്പെട്ട് പ്രമുഖ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് എന്നറിയപ്പെടുന്ന എസ്എം രാജു അന്തരിച്ചു. പാ രഞ്ജിത്ത് സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന ചിത്രത്തിലാണ് അപകടം സംഭവിച്ചത്. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്.
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നടൻ വിശാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഘട്ടനത്തിനിടെ കാർ അതിവേഗത്തിൽ സഞ്ചരിച്ച് അന്തരീക്ഷത്തിലേക്ക് പറന്നുയർന്ന് താഴേക്ക് വീണ് തകരുന്ന സീൻ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം.
പരുക്കേറ്റ മോഹൻ രാജുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനിമാ ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.