അമ്മയും ആനയും കേന്ദ്ര കഥാപാത്രങ്ങള്‍, ചോറ്റാനിക്കര ലഷ്മിക്കുട്ടിയുമായി അഭിലാഷ് പിള്ള

ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

Jul 15, 2025 - 11:38
Jul 15, 2025 - 11:39
 0
അമ്മയും ആനയും കേന്ദ്ര കഥാപാത്രങ്ങള്‍, ചോറ്റാനിക്കര ലഷ്മിക്കുട്ടിയുമായി അഭിലാഷ് പിള്ള

രു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചോറ്റാനിക്കര ലഷ്മിക്കുട്ടി. മാതാവിനെയും ഒരു ആനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി 
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കോ - പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ - വി.സി. പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി എന്നിവരാണ്.

ഞാൻ ഈ ലോകത്ത് ഇഷ്ടപെടുന്ന രണ്ട് അത്ഭുതങ്ങളാണ്, ആദ്യത്തേത്  അമ്മ അതിലും വലിയ ഒരു അത്ഭുതം ഈ ഭൂമിയിലില്ല, പിന്നെ ആന, ചെറുപ്പം മുതൽ ഞാൻ കണ്ടു വളർന്ന ഈ രണ്ട് അത്ഭുതങ്ങളേയും വെള്ളിത്തിരയിൽ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ്, എല്ലാം പ്രാർത്ഥനയും വേണം- അഭിലാഷ് പിള്ളയുടെ വാക്കുകള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow