ആട് -3 യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്

Sep 3, 2025 - 21:23
Sep 3, 2025 - 21:23
 0
ആട് -3 യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  ആട് -3 യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2026 മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുക. മിഥുൻ മാനുവൽ തോമസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം  ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്നു.
 
വലിയ മുതൽമുടക്കിൽ അമ്പതുകോടിയോളം രൂപ മുടക്കുമുതലിൽ നിർമ്മിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി - കോമഡി പശ്ചാത്തലത്തിലൂടെയാണ്  അവതരിപ്പിക്കുന്നത്. വലിയ കൗതുകങ്ങളാണ്   ഈ ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്.
 
മാത്രമല്ല നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. നിരവധി ഷെഡ്യൂകളിലായി നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.
  
പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യ, സൈജുക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന താരങ്ങൾ.
 
സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം - അഖിൽ ജോർജ്. പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ , തേനി എന്നിവിടങ്ങളിലുമായി ട്ടാണ്  ചിത്രീകരണം പൂർത്തിയാകുക.

What's Your Reaction?

like

dislike

love

funny

angry

sad

wow