'മുന്നറിയിപ്പില്ലാതെ എച്ച്.ആറിന്റെ കോള്‍, റിസൈന്‍ ചെയ്യണം', ടി.സി.എസിലെ ജീവനക്കാര്‍ കൂട്ടപിരിച്ചുവിടലിന്‍റെ വക്കില്‍
'പ്രൊജക്ടില്ലെന്ന് മാത്രം പറഞ്ഞ് എച്ച് ആറിന്റെ കോള്‍ വരുന്നു, പിന്നാലെ, റിസൈനും'

കൈയിലിരുന്ന ജോലി പോയി, പുതിയത് കിട്ടാനായി നെട്ടോട്ടമോടി ടി.സി.എസിലെ ജീവനക്കാര്‍. ഇന്ത്യയിലൊട്ടാകെ ഏകദേശം ഒരു ലക്ഷത്തോളം പേരെ കൂട്ട പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവിധയിടങ്ങളില്‍ നിന്നായി നിരവധി പരാതികള്‍ ലഭിച്ചതായി കേരളത്തിലെ ഐ.ടി. ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സെക്രട്ടറി വിനീത് അഭിപ്രായപ്പെട്ടു. കമ്പനിയുടെ പെട്ടെന്നുള്ള തീരുമാനം നിരവധി ആളുകളെ ബാധിച്ചതായി വിനീത് പറഞ്ഞു.
പ്രൊജക്ട് ഉള്‍പ്പെടെയുള്ള ജോലി ചെയ്തിരുന്നവര്‍ക്കാണ് എച്ച്.ആറിന്റെ കോള്‍ വന്നത്. ഉടന്‍ തന്നെ റിസൈന്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. 'ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടില്‍ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ റിമൂവ് ചെയ്യുന്നു, പ്രൊജക്ടില്ലെന്ന് മാത്രം പറഞ്ഞ് എച്ച് ആറിന്റെ കോള്‍ വരുന്നു, പിന്നാലെ, റിസൈനും', വിനീത് വോയ്‌സ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ജോലി റിസൈന്‍ ചെയ്താലും കമ്പനിയുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള ആനുകൂല്യങ്ങളൊന്നും ജീവനക്കാര്‍ക്ക് ലഭിക്കില്ല. നോട്ടീസ് പിരീഡിന്റെ ഭാഗമായുള്ള സാലറിയാണ് കിട്ടുക. സീനിയര്‍ പൊസിഷനിലുള്ളവരെയും കൂടുതല്‍ എക്‌സ്പീരിയന്‍സുള്ളവരെയുമാണ് കൂടുതലായും പിരിച്ചുവിടല്‍ ബാധിക്കുന്നത്. ഇതിലൂടെ ഓവര്‍ ഓള്‍ സാലറി വെട്ടികുറയ്ക്കുകയെന്നതാണ് ലക്ഷ്യമെന്ന് വിനീത് വ്യക്തമാക്കി.
ടി.സി.എസിന്റെ കൂട്ടപിരിച്ചുവിടലില്‍, ലേബര്‍ മിനിസ്റ്റര്‍ക്കും കേന്ദ്ര ലേബര്‍ ഡിപ്പാര്‍ട്‌മെന്റിനും ഇതിനകം പരാതി കൊടുത്തിട്ടുണ്ട്. ജോലി നഷ്ടമാകുന്നവര്‍ക്ക് പുതിയ ജോലി വാങ്ങികൊടുക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ട്. ജോലി നഷ്ടപ്പെട്ട ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പ്രതിധ്വനിയെ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. 'മെറ്റേര്‍ണിറ്റി ലീവില്‍ പോയിരുന്ന ഒരു യുവതിയുടെ അടക്കം കോള്‍ ലഭിച്ചു. ലീവ് തീരുന്നതിന് മുന്‍പ്, തിരികെ വന്ന് ജോയിന്‍ ചെയ്യാന്‍ പറയുകയും അതനുസരിച്ച് ജോലി ചെയ്യിപ്പിക്കുകയും ചെയ്തു. മൂന്നു മാസത്തിനുശേഷം യാതൊരു അറിയിപ്പും കൂടാതെ യുവതിയെ റിസൈന്‍ ചെയ്യിപ്പിച്ചു, വിനീത് വോയ്‌സ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
What's Your Reaction?






