എറണാകുളം: പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തടഞ്ഞ നടപടി തുടരും. ദേശീയപാത അഥോറിറ്റിയുടെ ഭേദഗതി ആവശ്യം ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോർട്ടാണ് മോണിറ്ററിംഗ് കമ്മറ്റിയും തൃശൂർ ജില്ലാ കളക്ടറും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു.
ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. കഴിഞ്ഞ 40 ത് ദിവസമായി പാലിയേക്കരയിൽ ടോൾ പിരിവ് ഉണ്ടായിട്ടില്ല.