ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിൽ; സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു

Feb 9, 2026 - 19:31
Feb 9, 2026 - 21:31
 0
ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിൽ; സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎയും ഡിആറും മൂന്നു ശതമാനം വര്‍ധിപ്പിച്ചു. 22 ശതമാനത്തില്‍ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വര്‍ധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാര്‍ച്ചില്‍ നല്‍കും. ഇതിന് പ്രത്യേകം ഉത്തരവിറക്കും. 

ജീവനക്കാരുടെ ഡിഎ, ഡിആര്‍ കുടിശിക സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി ബജറ്റില്‍ 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷനും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow