കാട്ടാക്കട സ്കൂൾ വിദ്യാർഥിയുടെ ആത്മഹത്യ; വിശദീകരണവുമായി പ്രിൻസിപ്പൽ

സ്കൂളിലെ ക്ലർക്ക് മാനസികമായി പീഡിപ്പിച്ചുവെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി

Feb 14, 2025 - 15:53
Feb 14, 2025 - 15:53
 0  2
കാട്ടാക്കട സ്കൂൾ വിദ്യാർഥിയുടെ ആത്മഹത്യ; വിശദീകരണവുമായി പ്രിൻസിപ്പൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥി  ബെൻസൺ ഏബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത്. ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ല. എന്നാൽ  ക്ലർക്കുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറ‌ഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനാണ് താൻ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. എന്നാൽ ക്ലാർക്കിനോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ  ഒന്നും മിണ്ടിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.  മാത്രമല്ല ഇന്നലെ രാത്രി വൈകി വാട്സ്ആപ്പിൽ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലർക് മെസേജ് അയച്ച് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം സ്കൂളിലെ ക്ലർക്ക് മാനസികമായി പീഡിപ്പിച്ചുവെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വയ്ക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും, കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow