വയനാട് പുനഃരധിവാസത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ പലിശരഹിത വായ്പ; ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍

Feb 14, 2025 - 16:27
Feb 14, 2025 - 16:27
 0  5
വയനാട് പുനഃരധിവാസത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ പലിശരഹിത വായ്പ; ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍

തിരുവനന്തപുരം: വയനാട് പുനഃരധിവാസത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ പലിശരഹിത വായ്പ. 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകുമെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്ക് കേന്ദ്രം കത്തയച്ചു.

ദുരന്തബാധിതരെ പുനഃരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതുകെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്രസഹായം അനുവദിച്ചത്. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണം. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31ന് മുന്‍പായി പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി റീഇംപേഴ്‌സ്‌മെന്‍റിന് സമര്‍പ്പിക്കേണ്ടി വരുമോയെന്ന ആശങ്കയുണ്ട്. 

പുനര്‍നിര്‍മാണത്തിനായി 535 കോടിയുടെ 16 പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായി ഈ മാസം 11നാണ് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു വായ്പ അനുവദിച്ച് അറിയിപ്പ് ലഭിച്ചത്. പുനരധിവാസത്തിനായി സംസ്ഥാനം പണികഴിപ്പിക്കുന്ന പൊതുകെട്ടിടങ്ങള്‍, അവിടേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയവയാണ് 16 പദ്ധതികളിലായി സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow