കുട്ടികളുടെ വളർച്ചയ്ക്ക് പോഷകാഹാരം പ്രധാനം; ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്; ശ്രദ്ധിക്കേണ്ട ഡയറ്റ് ടിപ്സുകൾ

സമയക്കുറവ് മൂലം പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും ജങ്ക് ഫുഡുകളെ അമിതമായി ആശ്രയിക്കുന്നതും കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയെ ദോഷകരമായി ബാധിക്കും

Mar 16, 2026 - 20:55
Mar 16, 2026 - 20:55
 0
കുട്ടികളുടെ വളർച്ചയ്ക്ക് പോഷകാഹാരം പ്രധാനം; ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്; ശ്രദ്ധിക്കേണ്ട ഡയറ്റ് ടിപ്സുകൾ

മ്മുടെ കുട്ടികളുടെ ആരോഗ്യവും വളർച്ചയും അവർ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കേരളത്തിലെ സ്കൂൾ കുട്ടികളിൽ പോഷകാഹാരക്കുറവും വിളർച്ചയും വർധിച്ചുവരുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ, രക്ഷിതാക്കൾ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

സമയക്കുറവ് മൂലം പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും ജങ്ക് ഫുഡുകളെ അമിതമായി ആശ്രയിക്കുന്നതും കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയെ ദോഷകരമായി ബാധിക്കും. കുട്ടികൾക്കായി ആരോഗ്യകരമായ ഒരു ഭക്ഷണക്രമം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഒരു ദിവസത്തെ ഊർജ്ജത്തിന്റെ 40–50 ശതമാനവും ബ്രേക്ക്ഫാസ്റ്റിൽ നിന്നാകണം. ഇഡ്ഡലി, ദോശ, ഇടിയപ്പം, പുട്ട് എന്നിവയ്ക്കൊപ്പം ചെറുപയറോ കടലയോ ഉൾപ്പെടുത്താം. ഒരു ഗ്ലാസ് പാൽ നൽകുന്നതും ഉചിതമാണ്. ഉച്ചഭക്ഷണത്തിന് ചോറോ ചപ്പാത്തിയോ നൽകാം. ഇതിനൊപ്പം മീൻ, മുട്ട, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ഇരുമ്പിന്റെ അംശം ഉറപ്പാക്കാൻ ഇലക്കറികൾ നിർബന്ധമായും നൽകുക. നാലുമണി പലഹാരത്തിന് ബേക്കറി പലഹാരങ്ങൾക്ക് പകരം പുഴുങ്ങിയ ഏത്തപ്പഴം, അവൽ, അട തുടങ്ങിയ നാടൻ വിഭവങ്ങൾ ശീലിപ്പിക്കുക. രാത്രി ഭക്ഷണത്തിന് ലഘുവായ രീതിയിൽ ചോറോ ചപ്പാത്തിയോ നൽകാം. ഉറങ്ങുന്നതിന് മുൻപ് പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്.

പെൺകുട്ടികൾക്ക് വിളർച്ച തടയാൻ ഇലക്കറികൾ, ഈന്തപ്പഴം, മുന്തിരി തുടങ്ങിയ ഇരുമ്പ് സത്തുള്ള ഭക്ഷണങ്ങൾ ധാരാളമായി നൽകണം. എന്നാൽ പോത്തിറച്ചി അമിതമായി നൽകുന്നത് ദ്രുതഗതിയിലുള്ള അമിത വളർച്ചയ്ക്ക് കാരണമായേക്കാം. ദിവസവും കുറഞ്ഞത് 5–6 ഗ്ലാസ് വെള്ളമെങ്കിലും കുട്ടികൾ കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, കോള, സോഡ, അമിതമായ ചോക്ലേറ്റ് എന്നിവ പൂർണ്ണമായും ഒഴിവാക്കുക. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാൻ പ്ലാസ്റ്റിക് കുപ്പികളും ചോറ്റുപാത്രങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് ചൂടാകുമ്പോൾ പുറത്തുവിടുന്ന വിഷാംശങ്ങൾ ഭക്ഷണത്തിൽ കലരുന്നത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമായേക്കാം. സ്റ്റീൽ പാത്രങ്ങളോ ഗ്ലാസ് കുപ്പികളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow