രാജസ്ഥാന്‍ റോയല്‍സിലെ എന്‍റെ കാലം കഴിഞ്ഞു; പുതിയ യാത്ര ആവേശകരം; ചെന്നൈയിലേക്കുള്ള മാറ്റത്തെക്കുറിച്ച് സഞ്ജു സാംസൺ

നീണ്ട 11 സീസണുകൾ രാജസ്ഥാൻ റോയൽസിന്റെ അഭിഭാജ്യ ഘടകമായിരുന്ന സഞ്ജു, ടീമിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായാണ് പടിയിറങ്ങിയത്

Mar 17, 2026 - 11:21
Mar 17, 2026 - 11:21
 0
രാജസ്ഥാന്‍ റോയല്‍സിലെ എന്‍റെ കാലം കഴിഞ്ഞു; പുതിയ യാത്ര ആവേശകരം; ചെന്നൈയിലേക്കുള്ള മാറ്റത്തെക്കുറിച്ച് സഞ്ജു സാംസൺ

തിരുവനന്തപുരം: ഐ.പി.എൽ പതിനൊമ്പതാം സീസൺ ആരംഭിക്കാനിരിക്കെ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തന്റെ കൂടുമാറ്റത്തെക്കുറിച്ച് മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറാനുണ്ടായ സാഹചര്യം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് താരം വ്യക്തമാക്കിയത്.

നീണ്ട 11 സീസണുകൾ രാജസ്ഥാൻ റോയൽസിന്റെ അഭിഭാജ്യ ഘടകമായിരുന്ന സഞ്ജു, ടീമിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായാണ് പടിയിറങ്ങിയത്. 2025 നവംബറിൽ നടന്ന ട്രേഡിലൂടെയാണ് താരം ചെന്നൈ ക്യാമ്പിലെത്തിയത്.മാറ്റത്തിന് പിന്നിലെ കാരണം:"രാജസ്ഥാൻ റോയൽസിലെ എന്റെ സമയം കഴിഞ്ഞുവെന്ന് തോന്നിയതുകൊണ്ടാണ് ടീം വിടാൻ തീരുമാനിച്ചത്. ഓരോരുത്തർക്കും ഓരോ കാലമുണ്ട്. ആ കാലഘട്ടം അവസാനിച്ചുവെന്ന് തോന്നിയപ്പോൾ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു," സഞ്ജു പറഞ്ഞു. 

പുതിയ ടീമിനൊപ്പമുള്ള യാത്ര ഏറെ ആവേശം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യ പോരാട്ടം പഴയ ടീമിനെതിരെ:സീസണിലെ ചെന്നൈയുടെ ആദ്യ മത്സരം സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ്. ഇതിനെക്കുറിച്ച് സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ: ഗ്രൗണ്ടിലിറങ്ങിയാൽ വൈകാരികമായി ചിന്തിക്കാറില്ല, കളിക്ക് തന്നെയാണ് മുൻഗണന. 

മത്സരത്തിന് മുൻപും ശേഷവും പഴയ ടീമിലെ സുഹൃത്തുക്കളോടും സപ്പോർട്ട് സ്റ്റാഫിനോടും എന്നും സ്നേഹവും ബഹുമാനവും ഉണ്ടാകും. മാർച്ച് 30 ന് ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ് vs രാജസ്ഥാൻ റോയൽസ് മത്സരം നടക്കും. സഞ്ജു പടിയിറങ്ങിയതോടെ യുവതാരം റിയാൻ പരാഗിനെയാണ് രാജസ്ഥാൻ റോയൽസ് പുതിയ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. സഞ്ജുവും ചെന്നൈയും തമ്മിലുള്ള പുതിയ കൂട്ടുകെട്ട് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow