അന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായ സംഭവം; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്സോ കേസ്
നടത്തിപ്പുകാരിയുടെ മകൻ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പ്രസവിച്ചത്

ഏഴംകുളം (പത്തനംതിട്ട): അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. അനാഥാലയത്തിൽ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അടൂർ പോലീസ് കഴിഞ്ഞ മാസം പോക്സോ കേസെടുത്തത്. അന്ന് ഈ കേസിൽ ആരേയും പ്രതിചേർത്തിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തത്.
നടത്തിപ്പുകാരിയുടെ മകൻ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പ്രസവിച്ചത്. യുവതി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായിരുന്നെന്ന് സിഡബ്ല്യുസിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു അടൂർ പോലീസ് പോക്സോ കേസെടുത്തിരുന്നത്.
ഇതു കൂടാതെ, അന്തേവാസിയായ മറ്റൊരു പെൺകുട്ടിയെ മുറ്റം വൃത്തിയാക്കിയില്ലെന്ന പേരിൽ മർദിച്ച പരാതിയിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്
What's Your Reaction?






