തിരൂരിൽ സ്വകാര്യബസ് ജീവനക്കാരൻ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Mar 7, 2025 - 14:32
Mar 7, 2025 - 14:33
 0  8
തിരൂരിൽ സ്വകാര്യബസ് ജീവനക്കാരൻ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂരിൽ സ്വകാര്യബസ് ജീവനക്കാരൻ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. മർദനമേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ‌ ചികിത്സ തേടിയെത്തിയിരുന്നു. ആശുപത്രിയിലെത്തി ഓട്ടോയിൽ നിന്നിറങ്ങുമ്പോഴാണ് കുഴഞ്ഞുവീണതെന്നാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചത്. ബസ് സ്റ്റോപ്പിൽനിന്ന് ഓട്ടോയിൽ ആളുകളെ കയറ്റിയതിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോയിൽനിന്ന് അബ്ദുൽ ലത്തീഫിനെ പിടിച്ചിറക്കിയാണ് മർദിച്ചത്. ബസിനുള്ളിൽ നിറയെ ആളുകളുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow