ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; മാര്‍ച്ച് 11 ന് വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മാർച്ച് 11 ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കും.
സംസ്ഥാനത്ത് താപനില ഇന്നും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. നിലവിൽ പല ജില്ലകളിലും 38 ഡിഗ്രി വരെ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വടക്കൻ കേരളത്തിലെ ജില്ലക്കിൽ 38 ഡിഗ്രി വരെ ചൂട് രേഖപെടുത്തിയിട്ടുമുണ്ട്.
അതേസമയം ചൂട് കൂടുന്ന ഈ സാഹചര്യത്തിൽ ഇന്നലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു. മാർച്ച് 8 വരെയുള്ള തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാകുന്നത്.
What's Your Reaction?






