സിപിഐഎം സംസ്ഥാനസമ്മേളനം; സിപിഎമ്മിന് 3.5 ലക്ഷം രൂപ പിഴയിട്ട് കോർപ്പറേഷൻ

പിഴ ചുമത്തിയ നോട്ടീസ് സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു

Mar 7, 2025 - 13:51
Mar 7, 2025 - 13:51
 0  6
സിപിഐഎം സംസ്ഥാനസമ്മേളനം; സിപിഎമ്മിന് 3.5 ലക്ഷം രൂപ പിഴയിട്ട് കോർപ്പറേഷൻ

കൊല്ലം: സിപിഎമ്മിന് കൊല്ലം കോർപ്പറേഷന്റെ പിഴ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ കൊടികളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചതിനെത്തുടർന്നാണ് പിഴ ഈടാക്കിയത്. 3.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

നഗരത്തിൽ അനധികൃതമായി ഇരുപതു ഫ്ളക്സ് ബോർഡുകളും രണ്ടായിരത്തി അഞ്ഞൂറു കൊടിയും കെട്ടിയതിനാണ് നാലു ദിവസങ്ങൾക്കു മുൻപ് പിഴ നോട്ടീസ് നൽകിയത്.  പിഴ ചുമത്തിയ നോട്ടീസ് സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു.
 
ഫീസ് അടച്ച് അനുമതി തേടിയെങ്കിലും കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നില്ല. ഹൈക്കോടതി ഉത്തരവിൻമേലാണ് കൊടി തോരണങ്ങൾ നീക്കം ചെയ്യാൻ കോർപറേഷൻ നടപടിയെടുത്തത്.  അതെ സമയം കാഴ്ച മറയ്ക്കാതെയും, ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിശദീകരണം. 

What's Your Reaction?

like

dislike

love

funny

angry

sad

wow